ഇപ്പോഴിതാ ചിത്രത്തെ പറ്റിയുള്ള ഒരു പിന്നാമ്പുറ കഥയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. റൺവേ എന്ന ചിത്രത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന കഥാപാത്രം മമ്മൂട്ടി ആയിരുന്നു എന്നാണ് ഇപ്പോൾ സിനിമാലോകത്ത് നിന്നുള്ള വാർത്ത.ചിത്രത്തിലഭിനയിക്കാനുള്ള അഡ്വാൻസ് തുകയും മമ്മൂട്ടിക്ക് നൽകിയിരുന്നുവത്രേ. എന്നാൽ, പിന്നീട് എന്തോ കാരണങ്ങളാൽ മമ്മൂട്ടി ഈ തുക നിർമാതാവിനു നൽകി ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.