സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി: മരിച്ചത് വയനാട് സ്വദേശി

ഞായര്‍, 24 മെയ് 2020 (16:47 IST)
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി ആമിന(53)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആമിനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
കാൻസർ രോഗബാധിതയായ ആമിന കഴിഞ്ഞ 21ആം തിയ്യതിയാണ് ദുബായിൽ നിന്നും കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തിയത്. ഇവർ ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.അവിടെ വെച്ച് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 
കാൻസർ ബാധിതയായ ഇവർക്ക് കോവിഡ് ബാധ കൂടി ആയതോടെ ഇവരുടെ ആരോഗ്യനില കൂടുതല്‍ വഷളായി. പ്രത്യേക വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ നല്‍കിത്തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല.അതേസമയം ആമിനയ്‌ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നോ രോഗം ആർക്കെകിലും പകർന്നിട്ടുണ്ടെന്നോ ഉള്ള കാര്യം അന്വേഷിച്ച് വരികയാണ്.ആമിനയുടെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അഞ്ചായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍