കെപി‌സിസിക്ക് ഷോക്ക്, രാജ്യസഭ സീറ്റിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ നിർദേശിച്ച് ഹൈക്കമാൻഡ്

Webdunia
ബുധന്‍, 16 മാര്‍ച്ച് 2022 (19:41 IST)
കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിന് ജയസാധ്യതയുള്ള സീറ്റിലേക്ക് സ്വന്തം നിലയിൽ ആളെ നിർദേശിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. പ്രിയങ്ക ഗാന്ധിയുടെ വിശ്വസ്‌തനായ ശ്രീനിവാസൻ കൃഷ്‌ണന്റെ പേരാണ് ഐക്കമാൻഡ് കെപിസിസിയോട് നിർദേശിച്ചിരിക്കുന്നത്.
 
57കാരനായ ബിസിനസുകാരനായ ശ്രീനിവാസൻ കൃഷ്‌ണൻ തൃശൂർ സ്വദേശിയാണ്. രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കളും ഘടകകക്ഷി നേതാക്കളും  വിടി ബൽറാം, ലിജു തുടങ്ങിയ യുവനേതാക്കളുടെ പേരുകളും സജീവ ചർച്ചയാകുമ്പോഴാണ് ദില്ലിയിൽ നിന്നും നേരിട്ടുള്ള നിർദേശത്തിൽ സ്ഥാനാർത്ഥിയെത്തുന്നത്.
 
സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസൻ്റെ പേര്കൂടി നിർദേശിക്കാനാണ് നിർദേശം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എഐസിസി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ ജോലി നോക്കിയിരുന്നു. പിന്നീട് 10 വർഷക്കാലം  കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article