സുപ്രീം കോടതി വിധി പ്രകാരം കഴിഞ്ഞ ദിവസം രണ്ട് സ്‌ത്രീകൾ ശബരിമല ദർശനം നടത്തിയതിനെത്തുടർന്ന് സംസ്ഥാനമാകെ അക്രമം പടരുകയാണ്. എന്നാൽ അതിന് പിന്നാലെ തന്നെ ഒരു ശ്രീലങ്കൻ യുവതി കൂടി ദർശനം നടത്തി മടങ്ങി.
ശ്രീലങ്കൻ സ്വദേശിയായ ശശികല ദർശനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഈ വിവരം ഔദ്യോഗികമായി പൊലീസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 10. 40 ന് ഹരിവരാസനം പാടി നടയടക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ശശികല ദർശനം നടത്തി മടങ്ങിയത്.