തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ഗ്രൂപ്പ് വീതം വയ്പ്പ്; പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും: അടൂര്‍ പ്രകാശ്

ശ്രീനു എസ്
ശനി, 26 ഡിസം‌ബര്‍ 2020 (13:25 IST)
തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പ് വീതം വയ്പ്പായിരുന്നുവെന്ന് തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി പറഞ്ഞു. ജില്ലാതലത്തിലാണ് ഇത്തരമൊരു പിഴവ് നടന്നതെന്നും ജനസമ്മതിയുള്ള പ്രവര്‍ത്തകരെ മത്സരിപ്പിക്കാതെ ഗ്രൂപ്പ് വീതം വയ്പ്പ് നടത്തിയതാണ് തോല്‍വിക്ക് കാരണമെന്ന് എംപി പറഞ്ഞു.
 
പാര്‍ട്ടി പറയുകയാണെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തിരുവനന്തപുരത്തെ പരാജയത്തിന് കാരണം കോര്‍പ്പറേഷനില്‍ നടന്ന പങ്കുവയ്ക്കല്‍ മാത്രമാണെന്നും ചില ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്നും പരാതിയുള്ള നേതൃത്വമായി മുന്നോട്ട് പോകരുതെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article