ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ ചെറിയ കാലം കൊണ്ടുതന്നെ അനിലിന് കഴിഞ്ഞു: മുഖ്യമന്ത്രി

ശ്രീനു എസ്

ശനി, 26 ഡിസം‌ബര്‍ 2020 (09:23 IST)
ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മികമായ വിയോഗത്തില്‍ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. ശ്രദ്ധേയമായ വേഷങ്ങളില്‍ കൂടി സിനിമ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു അദ്ദേഹം. അഭിനയ മികവിലൂടെ പ്രേക്ഷകരെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കുവാന്‍ ചെറിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് സാധിച്ചു. അനിലിന്റെ അപ്രതീക്ഷിത വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു-മുഖ്യമന്ത്രി കുറിച്ചു.
 
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അനില്‍ അന്തരിച്ച സംവിധായകന്‍ സച്ചിയെ അനുസ്മരിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു. സച്ചിയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സിഐയുടെ റോളില്‍ ഗംഭീര പ്രകടനം നടത്തി അനില്‍ നിരൂപക പ്രശംസ നേടിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍