അനധികൃത സ്വത്ത് സംമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ഡിസം‌ബര്‍ 2024 (16:11 IST)
അനധികൃത സ്വത്ത് സംമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തു. വിജിലന്‍സാണ് എംആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തത്. ആഡംബര വീട് നിര്‍മ്മാണത്തിലെ സാമ്പത്തിക ഉറവിടം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പ്രധാനമായും തേടിയത്. പി വി അന്‍വര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. 
 
കവടിയാറിലെ കോടികളുടെ ഭൂമി ഇടപാട്, കേസ് ഒഴിവാക്കുന്നതിന് കൈക്കൂലി, ബിനാമി പേരില്‍ സ്വത്ത് സംമ്പാദനം എന്നീ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. സെപ്റ്റംബര്‍ മാസത്തിലാണ് അജിത് കുമാറിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article