ഒടുവില്‍ ‘മാഡവും’ കുടുങ്ങി; കാവ്യ മാധവന്റെ ഇടപെടലുകള്‍ ഇങ്ങനെയോ ? - വീണ്ടും ചോദ്യം ചെയ്യല്‍

Webdunia
തിങ്കള്‍, 3 ജൂലൈ 2017 (14:27 IST)
കൊ​ച്ചി​യി​ൽ യു​വ​ന​ടി അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ കേ​സി​ൽ നടിയും ദിലീപിന്റെ ഭാര്യയും നടിയുമായ കാ​വ്യ മാ​ധ​വ​ന്റെ അമ്മ ശ്യാമളയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ ദിലീപ്, നാദിർഷാ എന്നിവര്‍ക്കൊപ്പമാണ് ശ്യാമളയേയും ചോദ്യ ചെയ്യുന്നത്. ശാസ്ത്രീയ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ വ്യക്തമായ പങ്കുണ്ടെന്ന് പറയുന്ന  ‘മാഡം’ എന്ന പേരില്‍ അറിയപ്പെടുന്നയാള്‍ കാവ്യയയുടെ അമ്മയാണെന്നും റിപ്പോര്‍ട്ടുണ്ട്.

നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാടുള്ള ഒരു വ്യാപാരകേന്ദ്രത്തില്‍ നല്‍കിയെന്ന് സുനിയുടെ മൊഴിയില്‍ പറയുന്നുണ്ട്. കൂട്ടു പ്രതി വിജീഷാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി വ്യക്തമാക്കി. അതേസമയം, മെമ്മറി കാര്‍ഡ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.



ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ൽ ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും മൂ​വ​രി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടേ​ണ്ട​തു​ണ്ടെന്നും പൊലീസ് പറഞ്ഞു. നേരത്തെ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാലാണ് ദിലീപിനെയും നാദിര്‍ഷായേയും ചോദ്യം ചെയ്യുന്നത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന സു​നി​ൽ കു​മാ​റി​നെ പ​രി​ച​യ​മി​ല്ലെ​ന്ന നാ​ദി​ർ​ഷ​യും ദിലീപും മൊഴി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ലൊക്കേഷനുകളില്‍ സുനി എത്തിയതും, ജ​യി​ലി​ൽ നി​ന്ന് സു​നി​ നാ​ദി​ർ​ഷ​യെ മൂ​ന്നു​ത​വ​ണ ഫോണില്‍ ബന്ധപ്പെട്ടതുമാണ് വീണ്ടും ചോദ്യം ചെയ്യാന്‍ കാരണമാകുന്നത്.
Next Article