യോഗത്തില്‍ പൃഥ്വിരാജിനോട് മുട്ടാന്‍ ആരും നിന്നില്ല; പൊട്ടിത്തെറിച്ച രാജുവിന്റെ ഒറ്റവാക്കില്‍ എല്ലാവരെയും നിശബ്ദരായി!

Webdunia
ചൊവ്വ, 11 ജൂലൈ 2017 (19:26 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ ചേര്‍ന്ന ഇന്നു ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ താരമായത് പൃഥ്വിരാജ്. നടി ആക്രമിക്കപ്പെട്ട ശേഷം ശക്തമായ നിലപാട് സ്വീകരിച്ച പൃഥ്വി ഇന്നത്തെ യോഗത്തിലും അതേ പാത പിന്തുടര്‍ന്നതോടെ രാജു യോഗത്തിന്റെ കേന്ദ്ര ബിന്ധുവായി.

മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി മാധ്യപ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കിയ പൃഥ്വിരാജ് എക്സിക്യൂട്ടീവ് യോഗത്തിലും പൊട്ടിത്തെറിച്ചു. ദിലീപിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന ചില താരങ്ങള്‍ നടത്തിയ പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

അമ്മയുടെ ഭരണഘടനപ്രകാരം ഒരു താരത്തെ പെട്ടെന്നു പുറത്താക്കാന്‍ സാധിക്കില്ല എന്നു ഒരു താരം യോഗത്തില്‍ പറഞ്ഞതോടെ പൃഥ്വിരാജ് നയം വ്യക്തമാക്കി. ‘ആദ്യം അദ്ദേഹത്തെ പുറത്താക്കണം, ഭരണഘടനയൊക്കെ പിന്നെ നോക്കാം’ എന്നായിരുന്നു രാജുവിന്റെ നിലപാട്. ഇതോടെ ദിലീപിനെ അനുകൂലിക്കുന്നവര്‍ നിശബ്ദരമായി.

ശക്തമായ നടപടി പോരെന്നും ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടതോടെ രമ്യാനമ്പീശൻ, ആസിഫ് അലി എന്നിവര്‍ ഇതേ ആവശ്യം ഉന്നയിച്ചു. സസ്പെൻഷൻ പോരെ എന്ന് മുതിര്‍ന്ന താരങ്ങള്‍ ചോദിച്ചതോടെ ദിലീപിനെ പ്രാഥമിക അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കണമെന്ന് പൃഥ്വിരാജിന്റെ ഒപ്പമുള്ളവര്‍ വാദിച്ചു.

മാധ്യപ്രവര്‍ത്തകരുടെ കൂട്ടം വീടിന് പുറത്തു കാത്തു നില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ വിഷയം കൈവിട്ടു പോകാതിരിക്കാന്‍ ജനറൽ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍‌ലാലും ശ്രദ്ധിച്ചു. തുടര്‍ന്ന് യുവസംഘത്തിന്റെ തീരുമാനത്തെ ഇവര്‍ അംഗീകരിക്കുകയും ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുകയുമായിരുന്നു.  

തന്റെ നിലപാട് അമ്മയുടെ യോഗത്തില്‍ പറയുമെന്നും അതിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പുറത്തു വന്ന് പരസ്യമായി അറിയിക്കുമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് നേരത്തെ പറഞ്ഞത് എക്സിക്യൂട്ടീവ് യോഗത്തിലെത്തിയ മുതിര്‍ന്ന താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
Next Article