ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടിൽ: കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നു

Webdunia
തിങ്കള്‍, 9 മെയ് 2022 (12:52 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. ആലുവയിലെ പത്മസരോവരം വീട്ടി‌ൽവെച്ചാണ് ചോദ്യംചെയ്യൽ. രാവിലെ 11:30 ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്.
 
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവൻ. കേസിൽ കാവ്യാ മാധവന്റെ പങ്കിനെ പറ്റി പരാമർശിക്കുന്ന ശബ്‌ദ‌രേഖകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണസംഘം നടിയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നുവെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article