നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (10:18 IST)
നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും. തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെയെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതിയില്‍ അതിജീവിത ഹര്‍ജി നല്‍കിയത്. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെയെന്നും സ്വകാര്യത വിഷയമല്ലെന്നും കോടതിയില്‍ നടി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയാണ് കേസില്‍ അന്തിമവാദം ആരംഭിച്ചത്. ഇതുവരെ അടച്ചിട്ട കോടതിയിലാണ് വിചാരണ നടന്നിട്ടുള്ളത്.
 
നേരത്തെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശനത്തിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. തന്റെ യൂട്യൂബ് ചാനലിലൂടെയും മറ്റ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയുമാണ് ശ്രീലേഖ ഇക്കാര്യങ്ങള്‍ സംസാരിച്ചത്. ദിലീപിനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ദിലീപ് നിരപരാധിയാണെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article