കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ കാഞ്ഞാര്‍ കൈപ്പയിലുള്ള വീടിന്റെ വൈദ്യുതി കെഎസ്ഇബി വിഛേദിച്ചു.
346 രൂപയാണ് കുടിശ്ശിക അടയ്ക്കാത്തതിനേത്തുടര്‍ന്നാണ് വീട്ടിലേക്കുള്ള വൈദ്യുതി കട്ട് ചെയ്തത്. മൂലറ്റം കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ജീവനക്കാരെത്തിയാണ് വൈദ്യുതി വിഛേദിച്ചത്.
വീട് ദിലീപിന്റെ ഉടമസ്ഥതയില്‍ ആണെങ്കിലും കുര്യാട്ടുമലയില്‍ തൊമ്മന്‍ തൊമ്മന്റെ പേരിലാണ് കണക്ഷന്‍. സ്ഥലം പല തവണ കൈമാറിയെങ്കിലും കെഎസ്ഇബിയിലെ കണ്‍സ്യുമര്‍ നമ്പര്‍ മാറിയിരുന്നില്ല. നാലു തവണത്തെ ബില്ലാണ് കുടിശ്ശികയായത്.
അതേസമയം, അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.