കാത്തിരിപ്പിന് വിരാമം; ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (12:04 IST)
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനൊപ്പം തൃപ്‌തരാക്കുക കൂടി ചെയ്യുന്ന ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5 ഇന്ത്യയില്‍ പുറത്തിറക്കി. ആഗസ്റ്റ് 9ന് പുലര്‍ച്ചെ 12 മണി മുതല്‍ ആമസോണ്‍ ഇന്ത്യയിലും വണ്‍പ്ലസിന്റെ വെബ്‌സൈറ്റിലും ഫോണ്‍ ലഭ്യമാകും.

വളരെ മനോഹരമായി ഡിസൈന്‍ ചെയ്‌ത് ഇളം സ്വര്‍ണ നിറത്തില്‍ പുറത്തിറങ്ങുന്ന ലിമിറ്റഡ് എഡിഷന്‍ വണ്‍പ്ലസ് 5വിന് 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായിരിക്കും ഉണ്ടാകുക. വളരെ സ്ലിം ആയിട്ടുള്ള ഈ ഫോണിന്റെ വില ഉപഭോക്‍താക്കളെ നിരാശപ്പെടുത്തുന്നുണ്ട്. 32,999 രൂപയാണ് ഈ മോഡലിന്റെ വില.

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് വണ്‍പ്ലസ് 5 പുറത്തിറങ്ങുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് സംവിധാനവുമുള്ള വാരിയന്റിന് 37,999 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, സ്ലേറ്റ് ഗ്രേ നിറങ്ങളിലാണ് 8 ജിബി റാം ഫോണ്‍ എത്തുക. മുഴുവന്‍ സ്ലേറ്റ് ഗ്രേ നിറത്തിലും 8 ജിബി റാമിന്റെ വണ്‍ പ്ലസ് 5 പുറത്തിറങ്ങും.
Next Article