അഡ്വാന്‍സ് വാങ്ങിയശേഷം ചിത്രത്തില്‍ നിന്നും പിന്‍മാറിയതിന് നടന്‍ കലാഭവന്‍ മണിക്ക് നിര്‍മ്മാതാക്കളുടെ വിലക്ക്. പ്രോഡ്യൂസേര്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ദൈവം സാക്ഷി എന്ന ചിത്രത്തിന് ഡേറ്റ് നല്‍കി അഭിനയിക്കാന്‍ എത്താത്തതിനെ തുടര്‍ന്നാണ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അഭിനയിക്കാന്‍ എത്താമെന്ന് മണി പറഞ്ഞിരിന്നുവെന്നും എന്നാല്‍ ചിത്രീകരണ സ്ഥലത്ത് മണിയെത്തിയില്ലെന്നുമാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ഇതെത്തുടര്‍ന്ന് ഇവര്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്‍കിയ ശേഷം കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നാണ് നിര്‍മ്മാതാക്കളുടെ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.