വാഹനാപകടം: സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ
ശനി, 13 ജൂലൈ 2024 (17:50 IST)
തിരുവനന്തപുരം: സ്കൂട്ടർ ലോറിക്കടിയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ  കോവളത്തിനടുത്ത്  വാഴമുട്ടത്താണ് സംഭവം നടന്നത്.
 
 സ്ത്രീക്കൊപ്പം ഉണ്ടായിരുന്നയാളെഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article