കിണറ്റില്‍ മണ്ണിടിഞ്ഞുവീണു തൊഴിലാളി മരിച്ചു

Webdunia
ബുധന്‍, 23 മാര്‍ച്ച് 2022 (13:31 IST)
കിണര്‍ വൃത്തിയാക്കാന്‍ കിണറ്റിലിറങ്ങിയ തൊഴിലാളി മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് മരിച്ചു. കടയ്ക്കാമണ്‍ ചെകംതുണ്ടില്‍ വീട്ടില്‍ ബാബുരാജ് (62) ആണ്  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ നടന്ന അപകടത്തില്‍ മരിച്ചത്.
 
സമീപത്തെ യശോദ എന്ന സ്ത്രീയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനു ഇടയാണ് അപകടമുണ്ടായത്. മുപ്പതടിയോളം ആഴമുണ്ടായിരുന്ന കിണറ്റില്‍ ബാബുരാജ് ഇറങ്ങിയ ശേഷം താഴത്തെ നാല് തൊടിയോളം ഉയരത്തില്‍ കല്ലും കട്ടയും ഇടിഞ്ഞു വീഴുകയായിരുന്നു.
 
കിണറ്റിനു പുറത്തു ജോലി ചെയ്തിരുന്ന കൂട്ട് തൊഴിലാളിയായ ഹരിപ്രസാദും നാട്ടുകാരും ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പത്തനാപുരത്തെ ഫയര്‍ഫോഴ്സും പോലീസും എത്തിയാണ് മണ്ണ് നീക്കി ബാബുരാജിന്റെ മൃതദേഹം പുറത്തെടുത്തത്. ഇതിനിടെ രക്ഷാപ്രവര്‍ത്തിനിറങ്ങിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഷൈജുവിനും പരുക്കേറ്റു
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article