മലപ്പുറത്ത് വാഹനാപകടം: മൂന്ന് മരണം

എ കെ ജെ അയ്യർ
വ്യാഴം, 20 ജൂണ്‍ 2024 (16:42 IST)
മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്.വ്യാഴാഴ്ച  ഉച്ചക്ക് ഒരുമണിയോടെ മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്.മോങ്ങം ഒളമതിൽ സ്വദേശി അഷ്റഫ് (44) ഭാര്യ സാജിത (39) മകൾ ഫിദ (14) എന്നിവരാണ് മരിച്ചത്.
 
കെ.എസ്.ആർ.ടി.സി ബസ് പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയുമായാണ് ബസ് കുട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം സ്തംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article