കെഎസ്ആര്‍ടിസി ജീവനക്കാരെ ഇനി അടിക്കാനൊന്നും പോകണ്ട! പരാതിയുണ്ടെങ്കില്‍ ഈ വാട്‌സാപ്പ് നമ്പരില്‍ അറിയിക്കാം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ജൂണ്‍ 2024 (13:55 IST)
ബസ് ജീവനക്കാരുമായി ആളുകള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് സ്ഥിരം കാഴചയായിരിക്കുകയാണ്. ഇനി കെഎസ്ആര്‍ടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി 9188619380 എന്ന വാട്ട്‌സാപ്പ് നമ്പര്‍ ഉപയോഗപ്പെടുത്താം. ഗതാഗത വകുപ്പ്  മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും റാഷ് ഡ്രൈവിംഗുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടാകുമ്പോഴും 9188619380 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല.  അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ ഉത്തരവാദിത്തമാണ്.
 
ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്‌മെന്റിന് അധികാരവും ശരിയായ മാര്‍ഗവുമുണ്ട്. ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച്  പരാതിക്കാര്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുത്. 9188619380 എന്ന വാട്‌സ്ആപ്പ് നമ്പറിലൂടെ ലഭിക്കുന്ന പരാതികളില്‍ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉറപ്പുതരുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍