മുന്നോട്ട് തന്നെ; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 15 ജൂണ്‍ 2024 (16:27 IST)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില  53,200 രൂപയായി. കൂടാതെ ഗ്രാമിന് 60 രൂപ കൂടി 6650 രൂപയായി. സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 200 രൂപയാണ് കുറഞ്ഞത്.
 
അതേസമയം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6650 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ വര്‍ധിച്ച് 95 രൂപയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍