ശബരിമല മിഥുനമാസപൂജ: കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 18 ജൂണ്‍ 2024 (09:15 IST)
ശബരിമല മിഥുനമാസപൂജ പ്രമാണിച്ച് ഈമാസം 19 വരെ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുകയാണ് കെ എസ് ആര്‍ ടി സി. തീര്‍ത്ഥാടകര്‍ക്ക്  പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യല്‍ ബസുകളും, മുന്‍കൂട്ടി ബുക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത യൂണിറ്റുകളില്‍ നന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും.
www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റുവഴിയും.
ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
പമ്പ
Phone:0473-5203445
തിരുവനന്തപുരം
phone: 0471-2323979
കൊട്ടാരക്കര
Phone:0474-2452812
പത്തനംതിട്ട
Phone:0468-2222366

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍