പുലിമുട്ട് നിര്‍മ്മാണത്തിനിടെ അപകടം. കോഴിക്കോട് കോതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഹിറ്റാച്ചി കല്ലായി അഴിമുഖത്തേക്ക് മറിഞ്ഞു. ഹിറ്റാച്ചി ഓപ്പറേറ്റര്‍ അനൂപിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.
ഇന്ന് രാവിലെ 10 20 ഓടെ ആയിരുന്നു ഹിറ്റാച്ചി മറിഞ്ഞത്. ഫയര്‍ഫോഴ്‌സും പോലീസും സംഭവസ്ഥലത്തെത്തി.
പുലിമുട്ട് നവീകരണം പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. 10.5 2 കോടിയാണ് നിര്‍മ്മാണ ചെലവ്. കല്ലായിപ്പുഴ അഴിമുഖത്ത് നിര്‍മ്മിച്ച പുലിമുട്ടുകള്‍ അശാസ്ത്രീയമാണെന്ന് നേരത്തെ ചെന്നൈ ഐഐടി പഠനസംഘം കണ്ടെത്തിയിരുന്നു.