വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അധ്യാപകരുടെ തല്ല്,പ്രിന്‍സിപ്പാളിനെ തല്ലി ടീച്ചര്‍മാര്‍, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 27 മെയ് 2023 (11:26 IST)
അധ്യാപികമാര്‍ തമ്മില്‍ തര്‍ക്കം. പിന്നെ നടന്നത് തല്ല്. രണ്ട് ടീച്ചര്‍മാര്‍ ചേര്‍ന്ന് പ്രധാന അധ്യാപികയെ തല്ലി ചതക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവം നടന്നത് ബിഹാറിലെ പാട്നയിലെ സ്‌കൂളിലും. 
 
പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാന്തി കുമാരിയും മറ്റൊരു അധ്യാപികയായ അനിതകുമാരിയും തമ്മിലുള്ള തര്‍ക്കമായിരുന്നു. സ്‌കൂളിലെ ജനാല അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ആയിരുന്നു തര്‍ക്കം. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുന്നില്‍ വച്ചുള്ള വാക്ക് തര്‍ക്കം പതിയെ കയ്യാങ്കളിലേക്ക് വഴിമാറി. ഇത് കണ്ടുനിന്ന മറ്റൊരു അധ്യാപിക കൈയില്‍ ചെരുപ്പുമായി വരുന്നതും വീഡിയോയില്‍ കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍