അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടുറോഡില്‍ കത്തിച്ചു

Webdunia
ചൊവ്വ, 31 ജൂലൈ 2018 (17:26 IST)
ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐ നേതാക്കള്‍ കൊലപ്പെടുത്തിയ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം അഭിമന്യുവിന്റെ പേരിലിറക്കിയ മാഗസിന്‍ നടുറോഡില്‍ കത്തിച്ചു.

മലപ്പുറം പാലേമാടുള്ള ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളേജ് ‘അഭിമന്യു’ എന്ന പേരില്‍ പുറത്തിറക്കിയ മാഗസിനാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിച്ചത്. കോളേജ് യൂണിയനാ‍ണ് മഗസില്‍ പുറത്തിറക്കിയത്.

മാഗസിന്‍ കത്തിച്ച ക്യാമ്പസ് ഫ്രണ്ടിന്റെ നടപടിക്കെതിരെ എസ്എഫ്ഐ ശക്തമായി പ്രതികരിച്ചു.

അഭിമന്യു വധത്തിന്റെ മുഖ്യ ആസൂത്രധകനായ മുഹമ്മദ് റിഫ കഴിഞ്ഞയാഴ്‌ച പിടിയിലായിരുന്നു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും എൽഎൽബി വിദ്യാർഥിയുമാണ് ഇയാള്‍. കൊലപാതക ഗൂഢാലോചനയില്‍ മുഹമ്മദ് റിഫ പങ്കെടുത്തിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article