അഭിമന്യുവിന്റെ കൊലപാതകം; കുത്താൻ കത്തിയെത്തിച്ചയാളെ കണ്ടെത്തി

ശനി, 28 ജൂലൈ 2018 (14:14 IST)
മഹാരാജാസ് കോളജ് എസ്എഫ്ഐ നേതാവ് അഭിമന്യു വധത്തിന് നിർണ്ണായക വഴിത്തിരിവ്. അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തി എത്തിച്ചയാളെയാണ് പൊലീസ് കണ്ടെത്തിയത്. 
 
പള്ളുരുത്തി സ്വദേശിയായ സനീഷാണ് കത്തി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനെതിരെ സനീഷ് കത്തിവീശിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.
 
എന്നാൽ, കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ കൈയ്യിലും ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സനീഷിന്റെ മൊഴി. അതുകൊണ്ടുതന്നെ കുത്തേറ്റത് ആരുടെ ആയുധത്തിൽ നിന്നാണെന്ന് സ്ഥിരീകരിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍