അഭിമന്യുവിന്റെ കൊലപാതകം: പള്ളുരുത്തി സ്വദേശി സനീഷ് പൊലീസ് പിടിയിൽ

ബുധന്‍, 25 ജൂലൈ 2018 (16:15 IST)
മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം. അഭിമന്യുവിന്റെ കൊലപാതകത്തിൽ കൊലയാളി സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. പള്ളുരുത്തി സ്വദേശി സനീഷാണ് പൊലീസ് പിടിയിലായത്. കൊലപാതകത്തിൽ സനീഷ് നേരിട്ട് പങ്കെടുത്തിരുന്നതായി പറയുന്നു.
 
ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും  ജെ ഐ മുഹമ്മദ്, ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി എസ് ആദിൽ, കണ്ണൂർ തലശേരി സ്വദേശി ഷാനവാസ് എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍