വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബിനെതിരെ ഡി വൈ എഫ് ഐയുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം. കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു പ്രതിഷേധം.
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. മന്ത്രിക്കു നേരെ കരിങ്കൊടി കാണിക്കാനായിരുന്നു ഡി വൈ എഫ് ഐ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് നിലവിളക്ക് കത്തിച്ച് പ്രതിഷേധിച്ചത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് കസബ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. നിലവിളക്ക് വിവാദത്തിന്റെയും പാഠപുസ്തക അച്ചടി വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു സമരം. വിദ്യാര്‍ഥികളെയും പ്രതിഷേധ പരിപാടിയില്‍ ഉള്‍പെടുത്തിയിരുന്നു.