മറ്റ് രേഖകളുടെ ആവശ്യമില്ല, മോട്ടോർ വാഹന സേവനങ്ങൾക്ക് ഇനി ആധാർ മതി

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (18:41 IST)
മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി.21 സേവനങ്ങള്‍ക്ക് വയസ്,മേല്‍വിലാസം, എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ഈ സേവനങ്ങള്‍ക്ക് മറ്റ് രേഖകള്‍ ആവശ്യമായി വരില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം.
 
പുതിയ മാറ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടര്‍ വാഹന വകുപ്പ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍,ആര്‍ സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍,ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍,പെര്‍മിറ്റ് പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ക്കാണ് ഇത് ബാധകമാവുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍