തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (12:12 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കിയതായി പരാതി. കൊല്ലം ചടയമംഗലം സ്വദേശി സല്‍മ (18) ക്കാണ് മരുന്ന് മാറി നല്‍കിയത്. വാതരോഗത്തിനുള്ള മരുന്നിന് പകരം ഹൃദയസ്തംഭനാവസ്ഥയിലാകുന്ന രോഗിക്ക് നല്‍കുന്ന മരുന്നാണ് നല്‍കിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
 
ആമവാത രോഗത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കഴിഞ്ഞ ആഗസ്റ്റ് 22 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഒപി ഡോക്ടര്‍ വൈസലോണ്‍ ഗുളിക കുറിച്ച് നല്‍കിയെങ്കിലും ആശുപത്രി ഫാര്‍മസിയില്‍ നിന്ന് കുറിപ്പ് പ്രകാരം ലഭിച്ചത് ഐസോസോര്‍ബൈഡ് ഡെനിട്രേറ്റ് ഗുളികയാണ്. ഗുളിക കഴിച്ച് തുടങ്ങിയതോടെ പെണ്‍കുട്ടിക്ക് തലവേദനയും നെഞ്ചിടിപ്പും വര്‍ധിക്കുകയായിരുന്നു. മറ്റൊരു ഡോക്ടറെ കണ്ടപ്പോഴാണ് ഇത് മനസിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍