സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. മലപ്പുറം, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് പനി ബാധിതര്‍ കൂടുതല്‍. ഡെങ്കിപ്പനി ബാധിച്ച് 19 പേരാണ് ചികിത്സ തേടിയിരിക്കുന്നത്.