പത്ത് വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് എടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക

Webdunia
ശനി, 15 ഒക്‌ടോബര്‍ 2022 (08:58 IST)
പത്ത് വര്‍ഷം മുന്‍പുള്ള ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.ഐ). മേല്‍വിലാസം, പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനില്‍ മൈ ആധാര്‍ പോര്‍ട്ടലിലൂടെയും ആധാര്‍ കേന്ദ്രങ്ങളിലൂടെയും പുതുക്കാം. 
 
തിരുവനന്തപുരം, പാലക്കാട്, എറണാകുളം ജില്ലകളില്‍ പുതുക്കല്‍ തുടങ്ങി. മറ്റിടങ്ങളില്‍ ഉടന്‍ പുതുക്കല്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം. 
 
ഓരോ പത്ത് വര്‍ഷങ്ങള്‍ കഴിയുമ്പോഴും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു.ഐ.ഡി.എ.ഐ. നിര്‍ദേശിക്കുന്നുണ്ട്. നിങ്ങളുടെ കയ്യില്‍ ഒരു ഐഡന്റിറ്റി പ്രൂഫും താമസിക്കുന്ന അഡ്രസ് പ്രൂഫും ഉണ്ടെങ്കില്‍ ആധാര്‍ കേന്ദ്രങ്ങളില്‍പ്പോയോ അക്ഷയ കേന്ദ്രങ്ങളില്‍ച്ചെന്നോ ഓണ്‍ലൈനായോ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ My Aadhaar എന്ന പോര്‍ട്ടലാണ് സന്ദര്‍ശിക്കേണ്ടത്. 
 
പേര്, വിലാസം, ജനനത്തീയതി, ജെന്‍ഡര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഈമെയില്‍ ഐഡി, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ്, വിരലടയാളം, ഐറിസ് ഐഡന്റിഫിക്കേഷന്‍, ഫോട്ടോ എന്നിവയാണ് അപ്‌ഡേറ്റ് ചെയ്യാന്‍ അവസരമുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article