വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു

Webdunia
ബുധന്‍, 6 ജൂലൈ 2016 (10:58 IST)
സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറത്തെ കുറ്റിപ്പുറത്ത് ഇന്നലെ രാത്രിയാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്.
 
പൊന്നാനി സ്വദേശിയായ അസീസാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയില്‍ അസീസും സുഹൃത്തും ചേര്‍ന്ന് പൊന്നാനിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നു. 
 
വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article