രോഗബാധിതരുടെ എണ്ണത്തിൽ വർധന, തൃശൂരിൽ ആറു പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകൾ

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (07:33 IST)
തൃശൂർ: കൂടുതൽ പേർക്ക് രോഗബധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലയിൽ ആറ് പഞ്ചായത്തുകൾ കുടി കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. അവനൂർ, അടാട്ട്, ചേർപ്പ് പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂർ എന്നി പഞ്ചായത്തുകളെയാണ് പുതുതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇന്നലെ പ്രഖ്യാപിച്ച പുതിയ ആറ് ഹോട്ട് സ്പോട്ടുകൾക്ക് പുറമേയാണ് ഇത്. 
 
കഴിഞ്ഞ ദിവസം ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് തൃശൂർ ജില്ലയിലാണ്. 27 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കി, നിരീക്ഷണം ശക്തമാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ മൂന്ന് ദിവസം നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നൂറിൽ താഴെ പൊസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 91 പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article