പ്രതിക്ക് കൊവിഡ്, അങ്കമാലി സ്റ്റേഷനിലെ ആറു പോലീസുകാർ നിരീക്ഷണത്തിൽ

Webdunia
ശനി, 18 ജൂലൈ 2020 (15:28 IST)
പിടികൂടിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അങ്കമാലി പോലീസ് സ്റ്റേഷനിലെ ആറു പോലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ.തുറവൂർ സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
 
കഴിഞ്ഞ ദിവസമാണ് തുറവൂർ സ്വദേശിയെ ഒരു വർഷം മുമ്പ് നടന്ന സ്വർണക്കവർച്ചാ കേസുമായി ബന്ധപ്പെട്ട് പ്രതിയെ മറ്റുരണ്ടുപേർക്കൊപ്പം പോലീസ് പിടികൂടിയത്.സാമ്പിൾ പരിശോധനക്കയച്ചപ്പോളാണ് ഇവരിലൊരാൾക്ക് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.ഇതേ തുടർന്ന് പ്രതിയുമായി സമ്പർക്കത്തിൽ വന്ന പോലീസുകരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിക്കുകയായിരുന്നു. സ്റ്റേഷൻ ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article