ഐക്യകേരളത്തിന് 58 വര്‍ഷം; ഇന്ന് കേരളപ്പിറവി

Webdunia
ശനി, 1 നവം‌ബര്‍ 2014 (09:05 IST)
സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം രൂപം കൊണ്ടിട്ട് 58 വര്‍ഷം. ഇന്ന് കേരളപ്പിറവി. മലയാളത്തിന്റെ മണ്ണില്‍ ഭാഷയുടെ വ്യക്തിത്വം ശക്തമായി രൂപം കൊണ്ടതിന്റെ സ്മരണയിലാണ് കേരളപ്പിറവി ദിനം ആഘോഷിക്കപ്പെടുന്നത്.  
1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ പടിയിറങ്ങിയതോടെയാണ്ഐക്യകേരളം എന്ന ആശയം കൂടുതല്‍ ശക്തിപ്പെടുന്നത്. സ്വാതന്ത്രത്തിനുശേഷം ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാന്‍ ഭാരത സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫസല്‍ അ‌ലി തലവനായ കമ്മീഷനാണ് ഇതെക്കുറിച്ച് പഠിച്ചത്. 1955 സെപ്റ്റംബറില്‍ കമ്മീഷന്‍ സര്‍ക്കാരിന് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 
 
1956 നവംബര്‍ ഒന്നിന് ശേഷിച്ച തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മലബാര്‍ പ്രസിഡന്‍സിയിലെ മലബാര്‍ ഭാഗങ്ങളും ചേര്‍ന്ന്  ഐക്യകേരളം രൂപീകൃതമായി. തിരുവതാംകൂറിലെ തോവാള, അഗസ്ത്വീശരം, വിളവന്‍കോട് എന്നിവ മദ്രാസിന്‍റെ ഭാഗമായി. 
 
1957 ഫെബ്രുവരിയില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നു. ഇഎംഎസ് കേരളത്തിന്‍റെ ആദ്യ മുഖ്യമന്ത്രിയായി. അന്നുതൊട്ട് ഇങ്ങോട്ട് നിരവധി രാഷ്ട്രിയ സമവാക്യങ്ങള്‍ക്ക് കേരള രാഷ്ട്രീയം സാക്‌ഷ്യം വഹിച്ചു. സാമൂഹികമായും സാംസ്കാരികമായും വിദ്യാഭ്യാസ രംഗത്തും കേരളം നടത്തിയ രാജ്യത്തിന് തന്നെ മാതൃകയാണ്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article