കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

വ്യാഴം, 30 ഒക്‌ടോബര്‍ 2014 (21:35 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. പൂനെ സിറ്റി എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത് (2-1). കേരളത്തിന് വേണ്ടി മലയാളി താരം സി എസ് സബ്ജിത്തിന്റെയും ക്യാപ്റ്റന്‍ പെന്‍ ഓര്‍ജിയുടെയും ഗോളുകളാണ് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് എത്തിച്ചത്.
 
കളിയുടെ തുടക്കത്തില്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് പൂനെയാണ് ആദ്യം ഗോളടിച്ചു. ആദ്യ 15 ാം മിനിട്ടില്‍ ഡേവിഡ് ട്രെസ്‌ഗെയാണ് കേരളത്തിന്റെ വല ചലിപ്പിച്ചത്. മികച്ച കളി പുറത്തെടുത്ത കേരളം 41 ാം മിനിട്ടില്‍ സമനില നേടി. സ്ബ്ജിത്തിന്റെ കാ‍ലിലേക്ക് എത്തിയ കോര്‍ണര്‍ കിക്കിനെ ഗോളാക്കി മാറ്റുകയായിരുന്നു.
 
രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ക്യാപ്റ്റന്‍ പെന്‍ ഓര്‍ജി 65 ാം മിനിട്ടില്‍ വിജയ ഗോള്‍ നേടി. എന്നാല്‍ മികച്ച പല അവസരങ്ങളും കേരളത്തിന് ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
 
ഇതോടെ നാല് മത്സരങ്ങളില്‍നിന്ന് ഒരു വിജയവും ഒരു സമനിലയും രണ്ടു പരാജയവും നേരിട്ട കേരളത്തിന്റെ പോയിന്റെ നില നാലായി.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക