13കാരിക്കു പീഡനം: ബന്ധു ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (19:06 IST)
പതിമൂന്നുകാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ബന്ധു ഉള്‍പ്പെടെ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തേരി സ്വദേശിനിയായ എട്ടാം ക്ലാസുകാരിക്കാണു പീഡനമേറ്റത്.
 
മാനന്തേരി തണലില്‍ എം.കെ.സവാദ് (20), കോട്ടയം പൊയിലിലെ പാറക്കണ്ടി ഹൌസില്‍ നാസര്‍ (42), മാനന്തേരി ഫാത്തിമാ മന്സില്‍ സിറാജ് (39), കൂത്തുപറമ്പ് നൂഞ്ഞുമ്പായി പുത്തന്‍ പുരയില്‍ മന്‍സൂര്‍(29), കോട്ടയം മലബാര്‍ പുറക്കളം സ്മൃതിയില്‍ വിജയന്‍ (60) എന്നിവരെയാണു കൂത്തുപറമ്പ് സി.ഐ പ്രേം സദന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
 
പീഡനത്തിനിരയായ വിദ്യാര്‍ത്ഥിനി സ്കൂള്‍ അദ്ധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ ജില്ലാ സെഷന്സ് കോടതിയുടെ ചുമതലയുള്ള തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്റേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.