എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്ത്നിന്ന് 40 ലക്ഷം രൂപയുടെ പാമ്പിന്‍വിഷവുമായി രണ്ട് തൃശൂര്‍ സ്വദേശികള്‍ പിടിയില്‍.
ഷെയ്ഖ് അംജാദ്, വിഷ്ണുരാജ് എന്നിവരാണ് പിടിയിലായത്. ഡിഎഫ്ഒ എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഫ്ളയിങ്ങ് സ്കോഡാണ് പാമ്പിന്‍വിഷം പിടികൂടിയത്.
ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്. വിദേശത്ത് കയറ്റിയക്കാനാണ് ഇവര്‍ ഇത്രയും വില കൂടിയ പാമ്പിന്‍ വിഷം കൈയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഫോറസ്റ്റ് അധികൃതരുടെ പ്രാഥമിക നിഗമനം.