സംസ്ഥാനത്ത് ഇറ്റാലിയൻ പൗരൻ ഉൾപ്പടെ മൂന്ന് പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

Webdunia
വെള്ളി, 13 മാര്‍ച്ച് 2020 (19:51 IST)
ഒരു വിദേശിക്കുൾപ്പടെ സംസ്ഥാനത്ത് മൂന്ന് പേർക്കുകൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19 ആയി. ബ്രിട്ടനിൽ നിന്നും തിരികെയെത്തിയ തിരുവനന്തപുരം സ്വദേശിക്കും, ഇറ്റലിയിനിന്നും യുഎഇ വഴി എത്തിയ തിരുവനന്തപുരം സ്വദേശിക്കും, വർക്കല സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇറ്റലി സ്വദേശിക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
 
ബ്രിട്ടണിൽനിന്നും തിരികെയെത്തിയ വെള്ളവട സ്വദേശി രോഗലക്ഷണങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസൊലേഷനിൽ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച നടത്തിയ ആദ്യ പരിശോധനയിൽ തന്നെ പോസിറ്റീവ് ആണെ വ്യക്തമായിരുന്നു എങ്കിലും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുമുള്ള അന്തിമ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ റിസോർട്ടിൽ താമസിച്ചിരുന്ന ഇറ്റലി സ്വദേശിക്ക് രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ 10ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് ശ്രവം പരിശോധയ്ക്ക് അയച്ചിരുന്നു. 
 
തുടർന്ന് ഇദ്ദേഹത്തെ റിസോർട്ടിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്തു, ഇന്ന് ഫലം പുറത്തുന്നതോടെ രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. റിസോർട്ടിൽ കഴിഞ്ഞിരുന്ന ഇറ്റലി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും കഴിയുന്ന വിദേശികളെ നിരീക്ഷിക്കും. എയർപോർട്ടുകൾ എല്ലാവരെയു പരിശോധനയ്ക്ക് വിധേയരാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 5468 പേർ നിരീക്ഷണത്തിലാണ്. 69 പേര് ഇന്ന് അഡ്മിറ്റായി. 1,715 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 1,132 ഫലങ്ങളും നെഗറ്റീവ് ആയിരുന്നു എന്നും മുഖ്യമന്ത്രിവ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article