കോവിഡ് 19: മരണം 5,000 കടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി

വെള്ളി, 13 മാര്‍ച്ച് 2020 (18:26 IST)
പാരിസ്: കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 5,000 കടന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കൊറോണ ബധ മൂലമുള്ള മരണസംഖ്യ 5,043 ആയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 3,176 പേരാണ് രോക ബാധയെ തുടർന്ന് ചൈനയിൽ മാത്രം മരിച്ചത്.
 
വൈറസ് ബാധയെ തുടർന്ന് 1,016 പേർ ഇറ്റലിയിൽ മരണപ്പെട്ടു, ഇറാണിൻ മരണ സംഖ്യ 514 ആണ്. ഈ മൂന്ന് രാജ്യങ്ങളിമാണ് കോവിഡ് ഏറ്റവുമധികം അളുകളുടെ ജീവനെടുത്തത്. വൈറസ് ബധിതരുടെ എണ്ണം 134,300 ആയി വർധച്ചതായും എഎഫ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. 121ൽ അധികം രാജ്യങ്ങളിൽ ഇതിനോടം വൈറസ് ബധ വ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 81 ആയി  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍