കോട്ടയത്ത് ഐസൊലേഷനിൽ കഴിയുന്നയാളുടെ അയൽകാരൻ മരിച്ചു: ശ്രവം പരിശോധനനയ്ക്ക്, മുൻകരുതലുകൾ സ്വീകരിച്ച് ആരോഗ്യ വകുപ്പ്

വെള്ളി, 13 മാര്‍ച്ച് 2020 (12:57 IST)
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയൽക്കാരൻ മരിച്ചു. ഇതോടെ ചെങ്ങളത്ത് വലിയ ഭീതി തുടരുകയാണ് മരണപ്പെട്ടയാളുടെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഫലം ലഭിക്കാൻ വൈകും. പ്രത്യേഗിച്ച് അസുഖങ്ങളും ഒന്നും ഇല്ലാതിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം വൈകിട്ടോടെ ശാരീരിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ് ആംബുലൻസ് അയച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണപ്പെടുകയായിരുന്നു. 
 
ഇറ്റലിയിൽനിന്നുമെത്തി രോഗം സ്ഥിരീകരിച്ചയാളുടെ മരുമകനായ ചെങ്ങളം സ്വദേശിക്കും വൈറസ് ബാധ സ്ഥിരികരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ യുവാവിന്റെ പിതാവാണ് മരണപ്പെട്ടത്. ആരോഗ്യ വകുപ്പ് ഇദ്ദേഹത്തെ സെക്കൻഡി കോൺടാക്‌ടായി ലിസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷമേ പരിശോധന ഫലം വരു എന്നതിനാൽ. സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചുമാത്രമേ മൃതദേഹം സംസ്‌കരിക്കുകയൊള്ളു.
 
പ്രദേശത്തുനിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ബന്ധുക്കളോട് മൃതദേഹത്തിൽനിന്നും അകലം പാലിക്കാനും നിർദേശം നൽകി. പരേതന്റെ സംസ്കാര ചടങ്ങളിൽ വലിയ ജനക്കൂട്ടം പങ്കെടുക്കരുത് എന്നും നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ചെങ്ങളം സ്വദേശിയുടെ വീടിന് നേരെ മുന്നിലെ വീടാണ് പരേതന്റേത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍