തൃശൂരിൽ മൂന്നംഗ കുടുംബം മരിച്ച നിലയിൽ

എ കെ ജെ അയ്യർ
വ്യാഴം, 7 മാര്‍ച്ച് 2024 (17:24 IST)
തൃശൂർ: തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്നംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. അടാട്ട് അമ്പലങ്കാവിലെ മാടശേരി വീട്ടിൽ സുമേഷ് (35), ഭാര്യ സംഗീത (30), മകൻ ഹരിൻ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 
ഇതിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട് തുറക്കാതിരുന്നതിനെ തുടർന്ന് അയൽക്കാർ നൽകിയ വിവരം അനുസരിച്ചു ബന്ധക്കളെത്തി നോക്കിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 
മരിച്ച ഒമ്പതു വയസുകാരനായ മകൻ ഓട്ടിസം ബാധിതനായിരുന്നു എന്നാണു വിവര്മ. കുട്ടിയെ പായവിരിച്ചു അതിൽ കിട്ടാതിരുന്ന നിലയിലാണ് കണ്ടെത്തിയത്. പന്ത്രണ്ടു ദിവസം മുമ്പാണ് അബുദാബിയിലായിരുന്ന സുമേഷ് നാട്ടിലെത്തിയത്. കഴിഞ്ഞ നവംബറിലാണ് ഇവർ പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറ്റിയത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article