'ഹീറോയിൻ ആക്കാം, പക്ഷേ മകൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം'; അമ്മയോട് സംവിധായകന്റെ ആവശ്യം ഇതായിരുന്നു - തുറന്നടിച്ച് നടി

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2017 (10:39 IST)
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അടുത്തിടെ പല വെളിപ്പെടുത്തലുകളും വന്നിരുന്നു. സംവിധായകനും നിർമാതാവും ആണ് അവസരത്തിനായി പെൺകുട്ടികളെ കിടപ്പറയിലേക്ക് ക്ഷണിക്കാറുള്ളതെന്ന് ചില റിപ്പോർട്ടുകളും അടുത്തിടെ വന്നിരുന്നു. ഇപ്പോഴിതാ, സമാനമായ അനുഭവം തുറന്ന് പറഞ്ഞ് യുവനടി രംഗത്ത്.
 
സംവിധായകന്‍ ‘അഡജസ്റ്റ്’ ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് 17കാരിയുടെ വെളിപ്പെടുത്തല്‍. മംഗളം ചാനലിലെ ‘ഫയര്‍ സോണ്‍ ഫ്രീ സോണ്‍’ എന്നപരിപാടിയിലാണ് പെണ്‍കുട്ടി സംവിധായകനെതിരെ തുറന്നടിച്ചത്.
 
പെൺകുട്ടിയുടെ തുറന്നുപറച്ചിൽ ഇങ്ങനെ:
 
കഴിഞ്ഞ മാസം, തങ്ങള്‍ അഭിനയിച്ച ചില വീഡിയോസ് സംവിധായകന് അയച്ചു കൊടുത്തിരുന്നു. അതനുസരിച്ചാണ് ഓഡീഷന് വിളിപ്പിച്ചത്. അദ്ദേഹം വിളിച്ചത് അനുസിരിച്ച് ഓഡീഷനില്‍ പങ്കെടുത്തു. അതിനുശേഷം തിരിച്ചു പോയി. പിന്നീട് അറിയിച്ചു സെക്കന്റ് ഹീറോയിന്‍ ആയിട്ട് രണ്ട് പേരെയും സെലക്ട് ചെയ്തിട്ടുണ്ടെന്ന്.
 
പൂജ കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ മൊബൈലില്‍ അറിയാക്കമെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വീട്ടില്‍ അമ്മയെ സംവിധായകന്‍ വിളിച്ചു. അമ്മയോട് പറഞ്ഞു. മോളു സെലക്ട് ആയിട്ടുണ്ട്. പക്ഷെ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയണം. അമ്മയ്ക്ക് എന്തു ഫീല്‍ ചെയ്യും എന്നുപോലും അയാള്‍ ചിന്തിച്ചില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article