ആരാധകന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് കാർത്തി!

ബുധന്‍, 27 ഡിസം‌ബര്‍ 2017 (14:02 IST)
തന്റെ കടുത്ത ആരാധകനായ വിനോദ് കുമാറിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയതായിരുന്നു കാർത്തി. വിനോദിന്റെ മരണം കാർത്തിയേയും അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. കാർ ആക്സിഡന്റിനെ തുടർന്നാണ് 27 വയസ്സുകാരനായ വിനോദ് കുമാർ മരണപ്പെട്ടത്.
 
കാർത്തി ഫാൻസ് ആൻഡ് വെൽഫെയർ തിരുവിണ്ണ്വാമല ഡിസ്ട്രിക് ഹെഡായിരുന്നു വിനോദ്. വിനോദിനൊപ്പം ഫാൻസ് അസോസിയേഷനിലെ മറ്റ് മൂന്ന് പേർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മരണാ വാർത്ത അറിഞ്ഞ് കാർത്തി വിനോദിനെ കാണാൻ തിരുവിണ്ണ്വാമലയിൽ എത്തി. 
 
തന്റെ ജീവനേക്കാളേറെ കാർത്തിയെ സ്നേഹിച്ചിരുന്നു വിനോദ്. വിനോദിനെ കാണാനെത്തിയ താരം പൊട്ടിക്കരയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ആരാധകരോട് വളരെ അടുപ്പം പാലിക്കുന്ന ആളാണ് കാർത്തി. വിനോദിന്റെ വിവാഹത്തിനും കാർത്തി എത്തിയിരുന്നു. അന്ത്യകർമ്മത്തിനും കാർത്തി പങ്കെടുക്കുമെന്ന് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍