16കാരിയെ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍

Webdunia
വെള്ളി, 28 ഫെബ്രുവരി 2014 (15:47 IST)
PRO
PRO
പതിനാറുകാരിയായ അയല്‍ക്കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശികളായ സുനില്‍ (24) എന്നയാള്‍ക്കൊപ്പം സമീപവാസിയായ മറ്റൊരു പതിനാറുകാരനുമാണ്‌ അറസ്റ്റിലായത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. പ്രതികളിലൊരാളായ പതിനാറുകാരന്‍റെ മൂത്ത സഹോദരി പെണ്‍കുട്ടിയെ കാണാനായി തന്‍റെ വീട്ടില്‍ കാത്തിരിക്കുന്നതായി പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴാണു വീട്ടില്‍ ഒളിച്ചിരുന്ന സുനിലും പതിനാറുകാരനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഒരുവിധം രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി നല്‍കിയ വിവരം വച്ച് കുട്ടിയുടെ മാതാപിതാക്കള്‍ വലിയതുറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കഴിഞ്ഞ ദിവസം വൈകിട്ടോടെ വലയിലാക്കിയത്.

സ്വഭാവദൂഷ്യത്തിനു സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട പതിനാറുകാരനെതിരെ നാട്ടുകാര്‍ക്ക് നിരവധി പരാതികളാണുള്ളത്.