കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്ക് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ.
ഇന്നലെ മലപ്പുറം ജില്ലയിൽ 55 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 23 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവരിൽ തന്നെ 21 പേർ പൊന്നാനിയിൽ നിന്നുള്ളവരാണ് ഈ സാഹചര്യത്തിലാണ് അനിശ്ചിതമായി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയില്‍ സബ്ട്രഷറി പ്രവർത്തനം നേരത്തെ നിർത്തിവെച്ചിരുന്നു.തിരൂരങ്ങാടി നഗരസഭ ഓഫീസും അടച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്.