12കാരിയെ പീഡിപ്പിച്ച 60കാരന്‍ പിടിയില്‍

Webdunia
ശനി, 29 മാര്‍ച്ച് 2014 (15:06 IST)
PTI
PTI
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് 60 കാരനെ പൊലീസ് പിടികൂടി. നെടുമ്പന സ്വദേശി അബ്ദുള്‍ ലത്തീഫ് എന്ന ചായക്കട നടത്തുന്നയാളാണു പൊലീസ് വലയിലായത്.

പെണ്‍കുട്ടിയുടെ വീട്ടിനടുത്തു തന്നെ കട നടത്തുന്ന ലത്തീഫ് കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം സ്കൂളിലെ അദ്ധ്യാപികയെ കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയാണുണ്ടായത്.

ചാത്തന്നൂര്‍ എസ്.പി യുടെ നിര്‍ദ്ദേശ പ്രകാരം കൊട്ടിയം സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ പ്രതിയെ കസ്റ്റഡിയിലെടുത്തത്.