“ഞങ്ങള്‍ക്കിനി ആരുമില്ല”

Webdunia
ബുധന്‍, 16 മാര്‍ച്ച് 2011 (20:53 IST)
PRO
വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതിനെതിരെ സംസ്ഥാനമെങ്ങും പ്രകടനങ്ങള്‍ നടക്കുകയാണ്. ‘ഞങ്ങളെ നയിക്കാന്‍ ഇനി ആരുമില്ല” എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രകടനങ്ങള്‍.

ആലപ്പുഴ, പാലക്കാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെമ്പാടും വി എസിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനങ്ങള്‍ നടക്കുന്നു. പലയിടങ്ങളിലും വി എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

അതേസമയം, വി എസിനെ മത്സരിപ്പിക്കേണ്ട എന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന് സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി. ആറു മണിക്കൂറോളം നീണ്ട സംസ്ഥാന സമിതി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

സംസ്ഥാന സമിതിയുടെ തീരുമാനം അനുസരിച്ച് കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, ഇ പി ജയരാജന്‍, തോമസ് ഐസക്, എം എ ബേബി, പി കെ ഗുരുദാസന്‍, എം സി ജോസഫൈന്‍ എന്നീ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മത്സരരംഗത്തുണ്ടാകും.