‘സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴില്‍‘‍: ബാലകൃഷ്ണപിള്ള

Webdunia
ബുധന്‍, 9 ഒക്‌ടോബര്‍ 2013 (12:13 IST)
PRO
സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ സമീപനമാണെന്ന് ബാലകൃഷ്ണപിള്ള. സീറ്റ് നല്‍കി കാലുവാരുന്നത് യുഡി‌എഫിന്റെ കുലത്തൊഴിലെന്നാണ് പിള്ള ആരോപിച്ചത്.

ഗണേഷ് എം‌എല്‍‌എ സ്ഥാനം രാജിവെയ്കേണ്ടെന്ന് കേരളാകോണ്‍ഗ്രസ്(ബി). ഗണേഷിനെ അഞ്ചുമാസം മുമ്പ് മന്ത്രിയാവേണ്ടതാണെന്നും താന്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ ഗണേഷ് മന്ത്രിസ്ഥാനം രാജിവെയ്ക്കില്ലായിരുന്നെന്നും പാര്‍ട്ടി ചെയര്‍മാനായ തന്നോട് ഒരു വാക്ക് ചോദിച്ചില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ക്യാബിനറ്റ് പദവിയല്ല ക്യാബിനറ്റ് സ്ഥാനമാണ് വേണ്ടതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷിന്റെ മന്ത്രിസ്ഥാനം യുഡി‌എഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.