‘ലൌ ജിഹാദ്’ റിപ്പോര്‍ട്ട് നല്കണമെന്ന് ഹൈക്കോടതി

Webdunia
ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (16:07 IST)
PRO
PRO
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന 'ലൗ ജിഹാദ്‌' എന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഡിജിപിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിരിക്കുന്നത്.

പത്തനംതിട്ടയില്‍ രണ്ട് എം ബി എ വിദ്യാര്‍ഥിനികളെ ലൌ ജിഹാദ് പ്രചാരകരായ രണ്ടു പേര്‍ സ്നേഹം നടിച്ച്‌ മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ്‌ പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ ജസ്റ്റിസ്‌ കെ ടി ശങ്കരന്‍റെ ഉത്തരവ്‌. കഴിഞ്ഞ മുന്നുവര്‍ഷത്തിനിടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളുടെ എണ്ണം, ലൌ ജിഹാദ് പ്രചാരകരുടെ സാമ്പത്തിക സ്രോതസ്സ്‌, രാജ്യാന്തര ബന്ധം, തീവ്രവാദ സ്വഭാവം എന്നീ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്.