ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഗണേഷിന്റെ മന്ത്രിസ്ഥാനം പരിഗണിക്കാമെന്ന് യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിലായിരുന്നു ഉമ്മന്‍ ചാണ്ടീയുടെ പ്രതികരണം. അതേസമയം ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിള്ള വിഭാഗം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ചര്‍ച്ചയ്ക്ക് തയ്യാറെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള നേരത്തെ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായാണ് യുഡിഎഫ് യോഗം ചേര്‍ന്നത്.
സീറ്റ് വിഭജനവും മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ചര്‍ച്ചയായി. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും യോഗം പരിഗണിച്ചു.